Saturday, January 10, 2015

ഏറ്റവും നല്ല പ്രാര്‍ഥനാ മുറി മത്സരം: വിജയികളെ പ്രഖ്യാപിച്ചു


ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ ഏറ്റവും നല്ല പ്രാര്‍ഥനാമുറിക്കുള്ള സമ്മാനത്തിന് സണ്ണി- ബീന  െചമ്മാച്ചേല്‍ അര്‍ഹരായി.ക്രിസ്മസിനോടനുബന്ധിച്ചാണ് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇന്‍ഫന്‍റ് ജീസസ് കൂടാരയോഗത്തില്‍ നിന്ന് ജോര്‍ജ് -പെണ്ണമ്മ ചക്കാലതൊട്ടിയില്‍, സെന്‍റ് അഗസ്റ്റ്യന്‍സ് കൂടാരയോഗത്തില്‍ നിന്ന് ജോസ്-സ്ളീന എള്ളങ്കയില്‍,സെന്‍റ് അല്‍ഫോന്‍സ കൂടാരയോഗത്തില്‍ നിന്ന് സഞ്ചു-ഫെബി തെക്കനാട്ടിനുമാണ് സമ്മാനം ലഭിച്ചത്.



















ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ഉണ്ണീശോയുടെ തിരുനാള്‍ ആഘോഷിച്ചു



ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ഉണ്ണീശോയുടെ തിരുനാള്‍ ആഘോഷിച്ചു. വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇല്ലിമൂട്ടില്‍ കുടുംബാംഗങ്ങളായിരുന്നു പ്രസുദേന്തി.

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

ക്വിസ് മത്സരവിജയികള്‍ ഫാ. ഏബ്രാഹം മുത്തോലത്തിനൊപ്പം


ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ ദിവ്യകാരുണ്യവര്‍ഷാവസാനാചരണവും  ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി. ജിമ്മി കണിയാലി, ലിന്‍സി കണിയാലി, ഡോളി പുത്തന്‍പുരയില്‍,സുസ്മിത മുളിയാനിക്കല്‍, ക്രിസ്റ്റീന്‍ ചേലക്കല്‍, ഹന്നാ ചേലക്കല്‍, നവീന്‍ ചകരിയാംതടത്തില്‍, നയന ചകരിയാംതടത്തില്‍, സിബില്‍ മുളയാനിക്കല്‍, സാറ മുളയാനിക്കല്‍, സ്റ്റാന്‍ലി മടയനകാവില്‍ എന്നിവര്‍ക്ക് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് സമ്മാനങ്ങള്‍  വിതരണം ചെയ്തു. മഞ്ജു ചകരിയാംതടത്തില്‍,ആന്‍സി ചേലക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ നടത്തിയത്.ക്വിസിന് ഫാ. സജി പിണര്‍ക്കയില്‍, ജോജോ പെരുമണത്തേട്ട് എന്നിവരാണ് തുടക്കം കുറിച്ചത്.

കരോളില്‍ സെന്‍റ് മൈക്കിള്‍സ് കൂടാര യോഗത്തിന് ട്രോഫി

സെന്‍റ് മൈക്കിള്‍സ് കൂടാരയോഗം ഭാരവാഹികള്‍ ഫാ. ഏബ്രാഹം മുത്തോലത്തില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു


ഷിക്കാഗോ:  സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍  ക്രിസ്മസ് കരോളിന് ഏറ്റവും കൂടുതല്‍ സംഭാവനകള്‍ സ്വരൂപിച്ചതിനുള്ള ട്രോഫി സെന്‍റ് മൈക്കിള്‍സ് കൂടാരയോഗത്തിന് ലഭിച്ചു. കണ്‍വീനര്‍ ബിനോയി കിഴക്കനാടിയും തങ്കമ്മ നെടിയകാലായിലും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം സെന്‍റ് അഗസ്റ്റ്യന്‍സ് കൂടാരയോഗത്തിനും മൂന്നാം സ്ഥാനം ഇന്‍ഫന്‍റ് ജീസസ് കൂടാരയോഗത്തിനും ലഭിച്ചു. കരോളിന് മാത്യു മൂന്നുപുര,രാജു ചൊള്ളമ്പേല്‍,രാജു കുടിലില്‍, സണ്ണി ചെമ്മാച്ചേല്‍,സണ്ണി മുത്തോലത്ത്,മജു ഓട്ടപ്പള്ളി, സാബു മുത്തോലം, സുനി കോയിത്തറ,ബിനോയി കിഴക്കനാടി എന്നിവര്‍ നേതൃത്വം നല്‍കി.



ഷിക്കാഗോ സേക്രഡ് ഹാര്‍ട്ടില്‍ കൈക്കാരന്‍മാര്‍ സത്യപ്രതിഞ്ജ ചെയ്തു


കൈക്കാരന്‍മാര്‍ക്ക് വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് സത്യവാചകം ചൊല്ലികൊടുക്കുന്നു



ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ പുതിയ കൈക്കാരന്‍മാര്‍ സത്യപ്രതിഞ്ജ ചെയ്തു. വികാരി ഫാ.ഏബ്രാഹം മുത്തോലത്ത് സത്യപ്രതിഞ്ജ ചൊല്ലികൊടുത്തു. തോമസ് നെടുവാമ്പുഴ,ജിമ്മി മുകളേല്‍,ജോര്‍ജ് പുള്ളോര്‍കുന്നേല്‍,ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവരാണ് പുതിയ കൈക്കാരന്‍മാര്‍

Saturday, January 3, 2015

ചിക്കാഗോ കെ.സി.എസിന്റെ നവസാരഥികള്‍ സത്യപ്രതിജ്ഞ ചെയ്‌തു

Photo
Photo
Photo
Photo
Photo
Photo
ചിക്കാഗോ കാനാനായ കാത്തലിക്‌ സൊസൈറ്റിയുടെ പുതിയ ഭരണസമിതി പ്രസിഡന്റ്‌ ജോസ്‌ കണിയാലിയുടെ നേതൃത്വത്തില്‍ ലെയ്‌സണ്‍ ബോര്‍ഡ്‌ മെമ്പര്‍ മാതാദാസ്‌ ഒറ്റത്തൈയ്‌ക്കലിന്റെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരം ഏറ്റെടുക്കുന്നു.
ചിക്കാഗോ: ചിക്കാഗോ കാനാനായ കാത്തലിക്‌ സൊസൈറ്റിയുടെ 2015-2016 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റെടുത്തു. ഡിസംബര്‍ 31-ാം തീയതി വൈകിട്ട്‌ കെ.സി.എസ്‌. കമ്മ്യൂണിറ്റി സെന്ററില്‍ ക്രിസ്‌തുമസ്സ്‌ പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ചടങ്ങിലാണ്‌ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്‌തത്‌. കെ.സി.എസിന്റെ പുതിയ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ ജോസ്‌ കണിയാലി (പ്രസിഡന്റ്‌), റോയി നെടുംചിറ (വൈസ്‌ പ്രസിഡന്റ്‌), ജിനോ കോതാലടിയില്‍ (സെക്രട്ടറി), സണ്ണി ഇടയാലിയില്‍ (ജോ. സെക്രട്ടറി), സ്റ്റീഫന്‍ കിഴക്കേക്കുറ്റ്‌ (ട്രഷറര്‍), നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ സിറിയക്‌ പുത്തന്‍പുര, തോമസ്‌ പൂതക്കരി, ഡാളി കടമുറിയില്‍, ടിനു പറഞ്ഞാട്ട്‌, തങ്കച്ചന്‍ വെട്ടിക്കാട്ട്‌, സ്‌ക്കറിയ ചേലക്കല്‍, ജെസ്‌ മണക്കാട്ട്‌, ലെജസ്ലേറ്റീവ്‌ ബോര്‍ഡ്‌ അംഗങ്ങളായ സജി തേക്കും കാട്ടില്‍, മജോ ഓട്ടപ്പള്ളില്‍, മാത്യു തട്ടാമറ്റം, ഡെന്നി പുല്ലാപ്പള്ളില്‍, ദിലീപ്‌ മാധവപ്പള്ളില്‍, പ്രദീപ്‌ മരുങ്ങോത്ത്‌, ഡിബിന്‍ വിലങ്ങുകല്ലേല്‍, അലക്‌സ്‌ മുല്ലാപ്പള്ളി, എന്നിവരാണ്‌ ലെയിസണ്‍ ബോര്‍ഡ്‌ മെമ്പര്‍. മാതാദാസ്‌ ഒറ്റത്തൈക്കല്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്‌.  കെ.സി.എസ്‌. ക്രിസ്‌തുമസ്സ്‌ പുതുവത്സാരാഘോഷ സമ്മേളനം കെ.സി.എസ്‌. സ്‌പിരിച്ച്വല്‍ ഡയറക്‌ടര്‍ ഫാ. എബ്രാഹം മുത്തോലത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ തോട്ടപ്പുറം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. സുനി പടിഞ്ഞാറേക്കര, നിയുക്ത പ്രസിഡന്റ്‌ ജോസ്‌ കണിയാലി, നിയുക്ത വൈസ്‌ പ്രസിഡന്റ്‌ റോയി നെടുംചിറ, ലെജിസ്ലേറ്റിവ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ജെയ്‌മോന്‍ നന്ദികാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.എസ്‌. ട്രഷറര്‍ ജസ്റ്റിന്‍ തെങ്ങനാട്ട്‌ സ്വാഗതവും, വൈസ്‌ പ്രസിഡന്റ്‌ ജെസ്‌മോന്‍ പുറമഠത്തില്‍ കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ജൂബി വെന്നലശ്ശേരി എം.സി. ആയിരുന്നു. പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞയ്‌ക്കു ശേഷം ഫാ. എബ്രാഹം മുത്തോലത്ത്‌, ഫാ. സുനി പടിഞ്ഞാറേക്കര,  എന്നിവര്‍ പുതിയ ഭാരവാഹികളെ അനുമോദിച്ചു.

Thursday, January 1, 2015

എച്ച്‌.കെ.സി.എസ്‌ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷം നടത്തി

hks1



ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌ – പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ വിവിധ ഫൊറോനകള്‍ തമ്മിലുള്ള കലാമത്സരം ആവേശകരമായ അനുഭവമായിരുന്നു. ക്രിസ്‌മസുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ച കലാവിരുന്ന്‌ വൈവിധ്യങ്ങളായ പരിപാടികള്‍ കൊണ്ട്‌ സമ്പന്നമായിരുന്നു.
കലാമത്സരങ്ങള്‍ക്കു ശേഷം അസോസിയേഷന്‍ പ്രസിഡന്റ്‌ അനി മഠത്തില്‍താഴെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം പ്രചോദനാത്മക പ്രഭാഷകനായ ഡോ.ലൂക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌പിരച്വല്‍ ഡയറക്‌ടര്‍ ഫാ. സജി പിണര്‍ക്കയില്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി. നിയുക്ത അസോസിയേഷന്‍ പ്രസിഡന്റ്‌ എബി തത്തംകുളം ആശംസയര്‍പ്പിച്ചു. വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ചവരെ ചടങ്ങില്‍ പ്ലാക്ക്‌ നല്‍കി ആദരിച്ചു. പൗരോഹിത്യത്തിന്റെ 45)ം വാര്‍ഷികം ആഘോഷിക്കുന്ന മുന്‍ സ്‌പിരച്വല്‍ ഡയറക്‌ടര്‍ ഫാ. ജോസഫ്‌ മണപ്പുറത്തിനെയും ചടങ്ങില്‍ ആദരിച്ചു. ആവേശത്തിരയിളക്കിയ ഫൊറോനാതല കലാമത്സരത്തില്‍ ഉഴവൂര്‍ ഒന്നാമതും, കടുത്തരുത്തി രണ്ടാമതുമെത്തി. സെക്രട്ടറി ജെറിന്‍ മുട്ടത്തില്‍ സ്വാഗതവും, ജോയിന്റ്‌ സെക്രട്ടറി ജോയിച്ചന്‍ കരിമ്പുംകാലായില്‍ നന്ദിയും പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ സുജ ഇല്ലിക്കാട്ടില്‍ എം.സി ആയിരുന്നു. ട്രഷറര്‍ വിനോദ്‌ ഐക്കരേത്ത്‌ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കി.
hks2


ക്നാനായ കത്തോലിക്ക സൊസൈറ്റിയുടെ ക്രിസ്മസ്  ആഘോഷത്തില്‍ നിന്ന്